ഇംഗ്ലണ്ടിനെതിരെയുള്ള തോല്‍വിക്കു ശേഷം ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി ഐസിസി തീരുമാനം

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷം ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മക്ക് തിരിച്ചടിയായി ഐസിസി തീരുമാനം. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇഷാന്തിനെതിരെ ഐസിസി പിഴയിട്ടിരിക്കുന്നത്.

മൂന്നാം ദിനം ബൗള്‍ ചെയ്യുമ്പോള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇഷാന്തിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയാണ് ഐസിസി ചുമത്തിയിരിക്കുന്നത്. ഒപ്പം ഒരു ഡീമെറിറ്റ് പോയന്റും ഇഷാന്തിന്റെ പേരിലുണ്ട്. ഐസിസി ലെവല്‍ ഒന്ന് കുറ്റമാണ് ഇഷാന്തിനെതിരെ ചുമത്തിയത്.

എതിര്‍ കളിക്കാര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കുക, അംഗവിക്ഷേപം നടത്തുക എന്നിവയാണ് ഇഷാന്തിനെതിരെയുള്ള കുറ്റങ്ങള്‍. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലനെ പുറത്താക്കിയശേഷം മലന് സമീപമെത്തി ഇഷാന്ത് പ്രകോപനപരമായി പെരുമാറിയെന്ന് ഐസിസി അച്ചടക്കസമിതി കണ്ടെത്തിയിരുന്നു. മത്സരശേഷം ഇഷാന്ത് മാച്ച് റഫറി ജെഫ് ക്രോക്ക് മുമ്പാകെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

Top