ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്ന് എംഎല്‍എ; വിട്ടു കൊടുക്കാതെ കണ്ടക്ടര്‍

കൊച്ചി : എറണാകുളം-തിരുവനന്തപുരം ലോ ഫ്‌ളോര്‍ എ സി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ പരാതിയുമായി കണ്ടക്ടര്‍.

എം എല്‍ എ മാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണന്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ നേരിട്ട് വിളിച്ചാണ് കണ്ടക്ടര്‍ പരാതി അറിയിച്ചത്.

എംഎല്‍എ മാര്‍ക്ക് ടിക്കറ്റെടുക്കേണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു ഐ.സി. ബാലകൃഷ്ണന്‍. എന്നാല്‍, എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞു. ഒടുവില്‍ എംഎല്‍എ ടിക്കറ്റെടുത്തു തന്നെ യാത്ര ചെയ്യേണ്ടി വന്നു.

Top