പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്ത്. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയതെന്നും മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. ഭയമുള്ളതുകൊണ്ടല്ല എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നത്, അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെയും പക്കലിരിക്കുന്ന കേസ് ആയതിനാല്‍ അഭിപ്രായം പറയുന്നില്ല. കേസ് അന്വേഷണവുമായി 100 ശതമാനം സഹകരിക്കുക തന്നെ ചെയ്യും. സര്‍ക്കാരും ഇ. ശ്രീധരനും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും, ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

Top