കുരയ്ക്കാനും, വാലാട്ടാനും, ഇരിക്കാനും ഐബോ തിരിച്ചെത്തുന്നു

സാധാരണ നായ കുട്ടികളെപോലെ കുരയ്ക്കാനും വാലാട്ടാനും ഇരിക്കാനും ഐബോയ്ക്കു കഴിയും.

എന്നാല്‍ കടിക്കില്ലെങ്കിലും വിലയൊരല്‍പം കൂടുതലാണ്. സോണിയുടെ റോബോട്ടിക് നായയാണ് ഐബോ .

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐബോ തിരിച്ചെത്തുന്നത്. ചെറിയ ഡിസ്‌പ്ലേകളാണ് കണ്ണുകള്‍.

ഇതുവഴി ചെറിയ തോതിലുള്ള ഭാവ പ്രകടനങ്ങള്‍ മുഖത്തു കാണാം.

കൂടാതെ ചിത്രങ്ങള്‍ പകര്‍ത്താനും അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഐബോയ്ക്ക് സാധിക്കും.1700 ഡോളറാണ് (ഏകദേശം 1,10,000രൂപ) റോബോട്ടിക് നായയുടെ വില.

ജപ്പാനില്‍ ജനുവരി മുതല്‍ ഐബോ വില്‍പനയ്‌ക്കെത്തും.

1999 ലാണ് ഐബോയുടെ ആദ്യ പതിപ്പ് സോണി പുറത്തിറക്കുന്നത്. എന്നാല്‍ 2006ല്‍ ഇതിന്റെ നിര്‍മ്മാണം സോണി നിര്‍ത്തിവക്കുകയായിരുന്നു.

Top