അമേരിക്കന്‍ ഐടി കമ്പനിയായ ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

ബംഗളുരു: അമേരിക്കന്‍ ഐടി കമ്പനിയായ ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനത്തോളം വരുമിത്.

കഴിഞ്ഞ വര്‍ഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയില്‍ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Top