‘ഓരോന്നായ് ഒന്നൊന്നായ്’; ഇബ്‌ലീസിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സിഫ് അലി പ്രധാന വേഷത്തിലെത്തിയ ചിത്രം ഇബ്‌ലീസിലെ ഓരോന്നായ് ഒന്നൊന്നായ് വീഡിയോ ഗാനം പുറത്തുവിട്ടു. ഡോണ്‍ വിന്‍സന്റാണ് സംഗീതം. ഷാഹി എ ജെയുടേതാണ് വരികള്‍. അനൂപ് ജി കൃഷ്ണന്‍, രമേഷ് മുരളി, ജാഗുല്‍ ജോസഫ്, സെബി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റിയന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു.

ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജേഷ് വിജയന്‍ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫലി ചിത്രം. മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും വേറിട്ട ആഖ്യാനശൈലിയുമായി ഇബ്‌ലീസ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Top