ആസിഫ് അലിയുടെ ഇബ്‌ലീസിലെ ‘ബംബ ബംബ’ ഗാനം പുറത്തുവിട്ടു

രോഹിത് വിഎസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം ഇബ്‌ലീസിലെ പുതിയ ഗാനം പുറത്തുവിട്ടു. ബംബ ബംബ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു.

പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റിയന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജേഷ് വിജയന്‍ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫലി ചിത്രം. മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും വേറിട്ട ആഖ്യാനശൈലിയുമായി ഇബ്‌ലീസ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Top