മികച്ച ബാറ്ററി ലൈഫില്‍ ഐബോളിന്റെ ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വിപണിയില്‍

ibal

ബാളിന്റെ ന്റെ ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വിപണിയില്‍ എത്തി. മികച്ച ബാറ്ററി ലൈഫിലാണ് പുതിയ iBal XJ ടാബ്ലെറ്റുകള്‍ എത്തിയിരിക്കുന്നത്. 10.1 ഇഞ്ചിന്റെ IPS HD ഡിസ്‌പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

1.3GHz Octacore പ്രോസസറിലാണ് ടാബ് പ്രവര്‍ത്തിക്കുക. കൂടാതെ Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക. .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ് ആന്തരിക സവിശേഷതകള്‍ .64 ജിബി വരെ ടാബിന്റെ മെമ്മറി വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറകളുമാണുള്ളത് .

7,800mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ക്കുണ്ട് .19,999 രൂപയാണ് ടാബിന്റെ വിപണിയിലെ വില. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റുകളില്‍ ഇത് ഉടനെ തന്നെ ലഭ്യമാകും.Related posts

Back to top