iball slide brace x1 mini tab

ഐബാളിന്റെ പുതിയ സ്ലൈഡ് സീരീസ് ടാബ് ലെറ്റാണ് സ്ലൈഡ് ബ്രേസ് എക്‌സ് 1 മിനി. വോയ്‌സ് കോളിംഗ് സൗകര്യവും ഡ്യൂവല്‍ സിം പിന്തുണയും ഉള്ള ഐബാളിന്റെ പുതിയ ടാബ് ലെറ്റ് ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പിക്‌സല്‍ റെസല്യൂഷന്‍ 1280 * 1280 ആണ്. 8 ഇഞ്ച് എച്ച് ഡിഎപിഎസ് ഡിസ്‌പ്ലേ, 1.3GHz ക്വാഡ് കോര്‍ പ്രോസസ്സര്‍, 1GBറാം,16 GBസ്റ്റോറേജ്, 8 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ, 5200 MAh, ബാറ്ററി എന്നിവയാണിതിന്റെ പ്രധാന ഘടകഭാഗങ്ങള്‍,

കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, OTG, മൈക്രോ USB കണ്ക്ടിവിറ്റികള്‍ സ്ലൈഡ് ബ്രേസ് എക്‌സ്1 മിനി ടാബില്‍ ഉണ്ട്. രണ്ട് സ്പീക്കറുകളും എഫ് എം റോഡിയോയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ടാബ് ലെറ്റിന് സ്വന്തമായി സ്റ്റാന്‍ഡ് ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമാണ്. പ്രമുഖ റീടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകുന്ന ഐബാളിന്റെ സ്ലൈഡ് ബ്രേസ് എക്‌സ് 1 ടാബ് ലെറ്റിന് 12999 രൂപയാണ് വില.

Top