IAS RESTRUCTURING

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 12 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം.

എം.സി മോഹന്‍ദാസിനെ മാറ്റി ലാന്‍ഡ് റവന്യുകമ്മീഷണറായി എ.ടി ജയിംസിനെ നിയമിച്ചു.

എ.ടി. ജയിംസിന് ചുമതലയുണ്ടായിരുന്ന ഗ്രാമവികസന കമ്മീഷണറായിട്ടാണ് മോഹന്‍ദാസിനെ മാറ്റി നിയമിച്ചത്.

ഭക്ഷ്യസുരക്ഷ കമ്മീഷണറായിരുന്ന സഞ്ജയ് കൗളിനെ മാറ്റി മിനി ആന്റണി തല്‍സ്ഥാനത്ത് നിയമിച്ചു.

വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് സഞ്ജയ് കൗളിനെ നിയമിച്ചത്.

എസ്.സി, എസ്.ടി ഡയറക്ടറായി അലി അസ്ഗര്‍ പാഷയെ നിയമിച്ചു. ഡി ബാലമുരളിയായിരിക്കും പുതിയ കെ.ടി.ഡി.സി എം.ഡി.

കേശവേന്ദ്രകുമാറിന് ആയുഷിന്റെ അധികചുമതല നല്‍കി.

കെ. അമ്പാടിയാണ് പുതിയ പി.ആര്‍.ഡി ഡയറക്ടര്‍. കെ.എന്‍ സതീഷിനെ ഹൗസിങ് കമ്മീഷണറാക്കി

Top