30 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്ഥലംമാറ്റം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ 30 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ടറി തുടങ്ങിയവരെയാണ് വെള്ളിയാഴ്ച രാത്രി സ്ഥലംമാറ്റിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയായിരുന്ന മനീഷ് ഛൗഹാനെ കരിമ്പ് വകുപ്പ് കമ്മീഷണറായും പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ടറി രാഹുല്‍ പാണ്ഡെയെ വാരാണസി ഡെവലപ്‌മെന്റ് അഥോററ്റിയുടെ വൈസ് ചെയര്‍മാനായും നിയമിച്ചു. അതേസമയം പല ഉദ്യോഗസ്ഥര്‍ക്കും പുതിയ സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല.

Top