IAS couple sets example, spends just Rs 500 on wedding

ഹൈദരാബാദ്: നോട്ട് പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഒരു ഐഎഎസ് മാതൃക. ആന്ധ്രാപ്രദേശിലെ വിജയവാഡ സബ് കലക്ടറായ ഡോ.സലോനി സിദാനയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആഷിഷ് വസിഷ്ടയുമാണ് സ്വന്തം വിവാഹം മാതൃകയാക്കി രാജ്യത്തിന് അഭിമാനമായത്.

വെറും അഞ്ഞൂറ് രുപ ചെലവില്‍ കല്ല്യാണം നടത്തിയാണ് ഇരുവരും നാടിനെയും നാട്ടുകാരെയും ഞെട്ടിച്ച് കളഞ്ഞത്. സഹപ്രവര്‍ത്തകരായ ഐഎഎസുകാര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.

ജനങ്ങള്‍ നോട്ടിന് വേണ്ടി ബാങ്കിന് മുന്നിലും എ.ടി.എമ്മിന് മുന്നിലും മണിക്കൂറുകളോളം കാത്ത് നില്‍ക്കുമ്പോള്‍ തനിക്കെങ്ങനെ കോടികള്‍ മുടക്കി കല്ല്യാണം കഴിക്കാനാവുമെന്നാണ് സലോനി ചോദിക്കുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ഭര്‍ത്താവിനും.

ias

കഴിഞ്ഞ ദിവസമായിരുന്നു സലോനി സിദാനയും ആഷിഷ് വസിഷ്ടയും തമ്മിലുള്ള വിവാഹം നടന്നിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തെ കല്ല്യാണ ചടങ്ങ് കോടതിയിലെ രജിസ്‌ട്രേഷന്‍ മാത്രമായി ഒതുക്കി. ചെലവ് 500 രൂപയുടെ കോടതി ഫീസും. മാത്രമല്ല കല്ല്യാണച്ചടങ്ങ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുക കൂടി ചെയ്തു ഈ മാതൃകാ ഐഎഎസ് ദമ്പതികള്‍.

കല്ല്യാണ റിസപ്ഷനും സല്‍ക്കാരവുമില്ലാതെ ഓഫീസിലെ സുഹൃത്തുകള്‍ക്ക് മധുര വിതരണം മാത്രമാണ് തങ്ങളുടെ സന്തോഷ സൂചകമായി ഈ ദമ്പതിമാര്‍ നടത്തിയത്. രാജ്യം ഇത്ര വലിയ നോട്ട് പ്രതിസന്ധി നേരിടുമ്പോള്‍ എന്തെങ്കിലും പാര്‍ട്ടി നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും പക്ഷെ പീന്നീടൊരിക്കല്‍ പറ്റിയാല്‍ നല്‍കാമെന്നും സലോമി പറയുന്നു.

പഞ്ചാബ് ജലാലാ ബാദ് ജില്ലയിലെ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സലോമി സിദാന. മസൂരി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ ഐ.എ.എസ് പരിശീലനത്തിനിടെ പ്രണയത്തിലായ സലോമിയും ആഷിഷ് വസിഷ്ടയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു

Top