ആലിയ-രണ്‍ബീര്‍ ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ താനാണെന്ന് മൗനി റോയ്

mouni roy

ലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ താനാണ് സിനിമയിലെ ഏക വില്ലന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി മൗനി റോയ്. ഒരു അഭിമുഖത്തിനിടെയാണ് മൗനിയുടെ വെളിപ്പെടുത്തല്‍. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പറയാനായില്ലെന്നും താന്‍ തന്നെയാണ് വില്ലനെന്ന് മാത്രം പറയാമെന്നും മൗനി പറഞ്ഞു.

സിനിമയില്‍ ആലിയയും രണ്‍ബീറും തമ്മിലുള്ള കെമിസ്ട്രി തന്നെ അതിശയിപ്പിച്ചു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം ഇപ്പോഴും അതിശയിപ്പിക്കുന്നുവെന്നും മൗനി പറഞ്ഞു. ഇനി സന്തോഷത്തോടെ മരിക്കാമെന്നും മൗനി കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 17ന് റിലീസിനിരിക്കുന്ന അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡിലും മൗനി പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അക്ഷയ് കുമാറിന്റെ ഭാര്യയായാണ് മൗനി അഭിനയിച്ചത്. അമിത് സാദ്, കുനല്‍ കപൂര്‍, വിനീത് സിംഗ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top