ഷെയിന്‍ വോണിന്റെ ആരാധകനല്ലെന്ന് അഫ്ഗാന്‍ താരം റഷീദ് ഖാന്‍

rashid

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളാണ് അഫ്ഗാന്‍ താരം റഷീദ് ഖാന്‍. താന്‍ ഷെയിന്‍ വോണിന്റെ ആരാധകനല്ലെന്ന് തുറന്നു പറഞ്ഞ റഷീദ് മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുടേയും, പാക് താരം ഷഹീദ് അഫ്രീദിയുടേയും ആരാധകനാണെന്ന് പറഞ്ഞു.

ഷെയിന്‍ വോണ്‍ ലോകത്തെ ഏറ്റവും മികച്ച സ്പിന്നറായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബോളിംഗിന് വേഗത കുറവായിരുന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിന് മുന്നില്‍ തനിക്ക് തടസം നിന്നതെന്ന് റഷീദ് പറയുന്നു. കുംബ്ലെയും അഫ്രീദിയും കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്നവരാണ്. എന്നാല്‍ വോണിന്റെ പന്തിന് വേഗതയില്ലായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ കുംബ്ലയേയും അഫ്രീദിയേയും താന്‍ വോണിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്‌തെന്നും റഷീദ് പറഞ്ഞു.

Top