താന്‍ നയന്‍താരയുടെ ആരാധകന്‍; വെളിപ്പെടുത്തലുമായി പ്രഭാസ്

താന്‍ നയന്‍താരയുടെ ആരാധകനാണെന്ന് വെളിപ്പെടുത്തി പ്രഭാസ്. നയന്‍താരയുടെ സ്‌ക്രീന്‍ സ്പേയ്സും അഭിനയത്തിലുള്ള കഴിവും എനിക്ക് വളരെയധികം ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

2007 ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തില്‍ നയന്‍താരയും പ്രഭാസും ഒന്നിച്ചെത്തിയിരുന്നു. ജോഗി എന്ന കന്നട ചിത്രത്തിന്റെ റീമേക്കായിരുന്നു യോഗി. സമാന്യം മോശമല്ലാത്ത വിജയം നേടിയ ചിത്രം മാ കസം ബാഡ്ല ലൂന്‍ഗ എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

ബാഹുബലിയ്ക്കു ശേഷം പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോ ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്.

നിലവില്‍ സേ റാ നരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നയന്‍താര. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമാ ലോകത്തെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Top