വിദ്യാ ബാലനോട് കടുന്ന ആരാധനയാണെന്ന് നടന്‍ അമിത് സാദ്

ന്ത്യന്‍ ഹോക്കി കളിക്കാരന്‍ തപന്‍ദാസിന്റെ ജീവിതകഥ പറയുന്ന ചിത്രം ഗോള്‍ഡ് റിലീസിനിരിക്കുകയാണ്. അമിത് സാദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 1948 ആഗസ്റ്റ് 12 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്നാല്‍ താന്‍ നടി വിദ്യാ ബാലന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ‘വിദ്യാ ബാലന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്. ശക്തയായി ഒരു അഭിനേത്രിയാണ് വിദ്യാ ബാലന്‍. അതുകൊണ്ടുതന്നെ എന്റെ പ്രചോദനവും അവര്‍ തന്നെയാണ്’ അമിത് പറഞ്ഞു. റേസ് 3, സര്‍ക്കാര്‍ 3, രാഗ് ദേഷ് എന്നീ ചിത്രങ്ങളാണ് അമിതിന്റെ റിലിസീനിരിക്കുന്ന ചിത്രങ്ങള്‍.

Top