നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഹ്യൂം ഉണ്ടായേക്കും

Iain-Hume

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച ഇറങ്ങുമ്പോള്‍ ഇയാന്‍ ഹ്യൂമും ടീമിനൊപ്പം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഹ്യൂം ടീമിനൊപ്പം ട്രെയിനിങ് തുടങ്ങിയതായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളന്‍സ്റ്റീന്‍ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ട്രെയിനിങ് പുനരാരംഭിച്ച ഹ്യൂം നാളെ ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല. ബെഞ്ചില്‍ നിന്ന് ഇറങ്ങി കളിക്കാനാകും സാധ്യത. അതേ സമയം വെസ് ബ്രൗണിന് നാളെ ഐ എസ് എല്ലിലെ തന്റെ ആദ്യ സ്റ്റാര്‍ട്ട് ലഭിക്കും എന്നാണ് പ്രതീക്ഷ. ബ്രൗണ്‍ നാളെ ഇറങ്ങും എന്ന് റെനെ പറഞ്ഞു.

പരിക്കിന്റെ പിടിയില്‍ തന്നെ ഉള്ള ബെര്‍വറ്റോവ് നാളെ ടീം സ്‌ക്വാഡില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

Top