സാങ്കേതിക തകരാര്‍; അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) അപ്പാച്ചെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി.പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്ന ഹെലികോപ്റ്റര്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ഒരു വയലിലാണ്
അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

നിയന്ത്രണ പാനലുകളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ചോപ്പര്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു.

‘ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു വയലില്‍ ഒരു മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തി. നിയന്ത്രണ പാനലുകളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ചോപ്പര്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തിയത്’ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ പറയുന്നു.

പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും വ്യോമസേന അറിയിച്ചു. മറ്റു കേടുപാടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top