അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന

ഡൽഹി: മിഗ് 21 സൂപ്പർ സോണിക് വിമാനങ്ങൾ പിൻവലിക്കാനൊരുങ്ങി വ്യോമസേന. സിംഗിൾ എൻജിന്റെ നാല് സ്‌ക്വാർഡനും പിൻവലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബർ മുതൽ നടപടികൾ ആരംഭിക്കും. 2025ഓടെ നടപടികൾ പൂർത്തിയാക്കും.

1969 ലാണ് മിഗ്ഗ് 21 സൂപ്പർസോണിക് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അപകടനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് വിമാനങ്ങൾ പിൻവലിക്കുന്നത്. 1960കൾ മുതൽ 872 മിഗ് 21 വിമാനങ്ങളിൽ 400ലധികം എണ്ണം അപകടങ്ങളിൽപ്പെട്ട് നശിച്ചു. മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളിൽ 200ലധികം പൈലറ്റുമാരും അൻപതോളം യാത്രക്കാരും ഇതുവരെ മരിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഈ മാസം 28ന് മിഗിന്റെ ട്രെയിനർ വിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നുവീണിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് പൈലററുമാരും മരിച്ചു. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്.c

Top