ഇന്ത്യ – ചൈന അതിര്‍ത്തിയിലെ മലനിരകളില്‍ കുടുങ്ങിപ്പോയ തിരച്ചില്‍ സംഘത്തെ രക്ഷപ്പെടുത്തി

ഗുവഹാട്ടി:ഇന്ത്യ – ചൈന അതിര്‍ത്തിയിലെ മലനിരകളില്‍ കുടുങ്ങിയ 15 അംഗ തിരച്ചില്‍ സംഘത്തെ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. എ.എന്‍ 32 വിമാനം തകര്‍ന്നുവീണ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും പോയ സംഘമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ മലനിരകളില്‍ കുടുങ്ങിയത്.വ്യോമസേനയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.

ജൂണ്‍ 12-നാണ് കോപ്റ്ററുകള്‍ വഴി രക്ഷാപ്രവര്‍ത്തകരെ അപകടം നടന്ന സ്ഥലത്ത് എത്തിച്ചത്. മണിക്കൂറുകളെടുത്ത് വളരെ പ്രയാസപ്പെട്ടാണ് സൈനികരുള്‍പ്പെട്ട 12 അംഗം രക്ഷപ്രവര്‍ത്തന സംഘം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നത്. പിന്നീട് അവിടെ കുടുങ്ങിക്കിടന്ന സംഘത്തെ ശനിയാഴ്ച വൈകീട്ടോടെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കനത്ത മഴയും മോശം കാലാവസ്ഥയും മൂലം ഇവരെ രക്ഷപ്പെടുത്താനുള്ളനീക്കങ്ങള്‍ വൈകി. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.

Top