പുതിയ 33 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം തുടരുന്നതിന്റെ സാഹചര്യത്തില്‍ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ വ്യോമസേന. റഷ്യയില്‍ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേനയുടെ നിര്‍ദേശം.

കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ അപകടങ്ങളിലായി വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് 12 എസ്.യു.-30 എം.കെ.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്.

Top