ഒഡിഷയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു ; പൈലറ്റിന് പരുക്ക്

ഭുവനേശ്വര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനം ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂഭഞ്ജ് ജില്ലയില്‍ തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റിന് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ ബംഗാളിലെ കാലൈകുണ്ഡ വ്യോമതാവളത്തില്‍നിന്നു ദിവസവും നടത്താറുള്ള പരീക്ഷണ പറക്കലിനിടെയാണ് ഹോക്ക് എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണത്. അപകടം സംബന്ധിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top