കമാന്‍ഡര്‍ അഭിനന്ദന്‍ അഭിമാനത്തോടെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറി. വാഗ ബോര്‍ഡര്‍ വഴിയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് എത്തിച്ചത്.

ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാക്കിസ്ഥാന്‍ വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ് നടന്നത്.

ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിരുന്നില്ല.

വൈകുന്നേരം 05.30 ഓടെ അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും കരുതിയിരുന്നു. എന്നാല്‍ രാത്രി എട്ടുമണിയോടെ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയ വിവരം സ്ഥിരീകരിക്കാനായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്.

ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

Top