അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ ; വിശദപരിശോധനകള്‍ക്കു വിധേയനാകും

ന്യൂഡല്‍ഹി : പാകിസ്ഥാനില്‍നിന്നു മോചിതനായ വ്യോമസേന വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകും മാനസിക- ശാരിരിക പരിശോധനകള്‍ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അദ്ദേഹത്തെ കണ്ടേക്കും.

വെള്ളിയാഴ്ച വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.

വൈ​കി​ട്ട് അ​ഞ്ചോ​ടെ വാ​ഗ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ച്ച അ​ഭി​ന​ന്ദ​നെ 5.25-ന് ​ഇ​ന്ത്യ​ക്ക് കൈ​മാ​റി​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. വാ​ഗാ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ച്ച അ​ഭി​ന​ന്ദ​നെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക്‌ കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

എ​ന്നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പി​ന്നെ​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു. 9.20-നാ​ണ് ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി വൈ​മാ​നി​ക​നെ ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ​ട​ക്കം മ​ണി​ക്കൂ​റു​ക​ള്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നീ​ണ്ട​താ​ണ് അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വ് വൈ​കി​ച്ച​ത്.

പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം നടപടികളിൽ ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ട്. വാഗയിൽ നിന്നും അമൃത്സറിലേക്കാണ് അഭിനന്ദൻ വർത്തമാനെ ആദ്യം കൊണ്ടുപോയത്.ഇവിടെ അദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Top