യന്ത്ര തകരാര്‍; വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി

ചണ്ഡീഗഢ്: വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.അതേസമയം, യന്ത്ര തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ തിരിച്ചിറക്കേണ്ടിവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിര്‍മിത ചീറ്റ ഹെലികോപ്റ്റര്‍ ഹരിയാനയിലെ സോനിപത്ത് കെഎംപി എക്‌സ്പ്രസ് വേയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തുകയും യന്ത്ര തകരാര്‍ പരിഹരിച്ച ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഹെലികോപ്റ്റര്‍ റോഡില്‍ നിന്ന് മാറ്റുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സമയത്ത് എക്‌സ്പ്രസ് ഹൈവേയില്‍ ബാരിക്കേട് വെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.

Top