IAF flight from Chennai to Port Blair goes missing

ചെന്നൈ: ചെന്നൈയില്‍നിന്ന് ആന്‍ഡമാനിലേക്കു പോയ വ്യോമസേനാ വിമാനം കാണാതായി. രാവിലെ എട്ടരയോടെയാണു റഡാറില്‍നിന്നു വിമാനം കാണാതായത്. വിമാനത്തില്‍നിന്നുള്ള അവസാനം സന്ദേശം രാവിലെ 7.36നായിരുന്നു. ഇരുപത്തൊമ്പതു ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.

രാവിലെ ഏ!ഴരയ്ക്കാണു ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്നാണു വിമാനം പുറപ്പെട്ടത്. എഎന്‍ 32 വിമാനമാണ് കാണാതായത്.

8.12 വരെ വിമാനം റഡാറില്‍ ദൃശ്യമായിരുന്നു. നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ആരംഭിച്ചു. വ്യോമസേനയുടെ 2 വിമാനങ്ങളും നാവികസേനയുടെ 4 കപ്പലുകളും വിമാനത്തിനായി തെരച്ചില്‍ നടത്തുകയാണ്.

Top