രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജ്യോതി പ്രകാശ് നിരാലയ്ക്ക് അശോകചക്ര പുരസ്‌കാരം

jyothi prakas nirala

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികളെ വധിച്ച് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വ്യോമസേന കമാന്‍ഡോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലയ്ക്ക് അശോകചക്ര പുരസ്‌കാരം. റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹത്തിന്റെ ഭാര്യ സുഷമാനന്തും അമ്മ മാലതി ദേവിയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

അശോകചക്ര നേടുന്ന മൂന്നാമത് വ്യോമസേന സൈനികനാണ് ജ്യോതി പ്രകാശ് നിരാല. സുഹാസ് ബിശ്വാസ് (1953), രാകഷ് ശര്‍മ (1984) എന്നിവരാണ് മുന്‍പ്‌ ഈ പുരസ്‌കാരം നേടിയവര്‍.

2017 നവംബര്‍ 18ന് ബന്ദിപ്പുര ഗ്രാമത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനോടൊപ്പം നടത്തിയ ഓപറേഷനിടെയാണ് വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ സ്‌ക്വാഡില്‍ അംഗമായ നിരാല ജീവന്‍ ബലിയര്‍പ്പിച്ചത്.

റിപ്പബ്ലിക് ദിനക്കോടനുബന്ധിച്ച് 14 ശൗര്യ ചക്രയും ഒരു കീര്‍ത്തി ചക്രയും ഉള്‍പ്പെടെ 390 ധീരത പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കരസേനയിലെ ജമ്മുകശ്മീര്‍ ഇന്‍ഫന്‍ട്രിയിലെ മേജര്‍ വിജയന്ത് ബിസ്തിയാണ്‌ കീര്‍ത്തിചക്രക്ക് അര്‍ഹനായിരിക്കുന്നത്.

മേജര്‍ അഖില്‍ രാജ്, ക്യാപ്റ്റന്മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ആര്യ, ഹവില്‍ദാര്‍മാരായ മുബാറക് അലി, രബീന്ദ്ര ഥാപ്പ, നായക് നരേന്ദര്‍ സിങ്, ലാന്‍സ് നായക് ബദര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മന്‍ചു, കോര്‍പറല്‍മാരായ ദേവേന്ദ്ര മെഹ്ത, നിലേഷ് കുമാര്‍ നയന്‍, സര്‍ജന്റ് ഖൈര്‍നാര്‍ മിലിന്ദ് കിഷോര്‍ എന്നിവര്‍ക്കാണ് ശൗര്യചക്ര.

Top