ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മൈക്രോലൈറ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ ചെറുവിമാനം തകർന്നു വീണു രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. അസമിലെ ജോർഹട്ട് മേഖലയിലാണു സംഭവം.

പറന്നുയർന്ന് ഏതാനും സമയത്തിനകം തകർന്നു വീഴുകയായിരുന്നു. രണ്ടു പേർക്കു സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണു തകർന്നത്. പ്രതിരോധ, വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

സാങ്കേതിക കാരണങ്ങളാണ് തകരാര്‍ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top