മുംബൈ വിമാനത്താവളത്തിലെ റണ്‍വെയില്‍നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തെന്നിമാറി

മുംബൈ: മുംബൈ വിമാനത്താവളത്തിലെ റണ്‍വെയില്‍നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ തെന്നിമാറി. ചൊവ്വാഴ്ച രാത്രി 11. 39 ന് മുംബൈയില്‍നിന്നും ബംഗളരൂ യെലഹങ്കയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എ എന്‍ 32 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസപ്പെട്ടു.

Top