ലോക അത്ലറ്റിക്‌സ് മീറ്റിലെ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഫൈനലില്‍

ദോഹ: ലോക അത്ലറ്റിക്‌സ് മീറ്റിലെ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഫൈനലില്‍ കടന്നു. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വീണ് അവിനാശിന്റെ മത്സരം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് അപ്പീലിലൂടെയാണ് സാബ്ലെ ഫൈനലില്‍ കടന്നത്.

എന്നാല്‍ ദേശീയ റിക്കാര്‍ഡ് തിരുത്തിയെങ്കിലും അവിനാശ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്.

Top