തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു; ഒരാള്‍ മലയാളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.

ലഷ്‌കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു സ്ഫോടന കേസിലേയും ഡല്‍ഹി ഹവാല കേസിലേയും പ്രതികളാണ് അറസ്റ്റിലായത്.

Top