സൈനിക നടപടി ആവശ്യമായി വന്നാല്‍ മടിക്കില്ല ; പലസ്തീന് മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: ഗാസ മുനമ്പില്‍ സൈനിക നടപടി ആവശ്യമായി വന്നാല്‍ അതിനു മടക്കില്ലെന്ന് പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രയേല്‍ യുദ്ധക്കൊതിന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജവുമാണെന്നും നെതന്യാഹു വ്യക്തമാക്കി.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗാസയില്‍ സൈനിക നടപടികള്‍ക്ക് മുതിരാത്തത് എന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ അറിയാവുന്നവര്‍ക്ക് എന്റെ നടപടികള്‍ സംബന്ധിച്ചും വ്യക്തമായി അറിയാം. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കിയല്ല താന്‍ ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും ഇനി എടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top