ധോണിയും രവി ശാസ്ത്രിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും: സുനില്‍ ഗവാസ്‌കര്‍

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഉപദേഷ്ടാവ് എംഎസ് ധോണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുമെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇരുവരും തമ്മില്‍ ഒരുമയുണ്ടെങ്കില്‍ അത് ടീമിനു ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി-20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും. 2004ല്‍ ഞാന്‍ ഇന്ത്യന്‍ ടീം ഉപദേഷ്ടാവായപ്പോള്‍ അന്നത്തെ പരിശീലകന്‍ ജോണ്‍ റൈറ്റിനു പരിഭ്രാന്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കുമെന്ന് അവര്‍ കരുതിയിരിക്കാം.

ധോണിക്ക് പരിശീലനത്തില്‍ വലിയ താത്പര്യമില്ലെന്ന് ശാത്രിക്ക് അറിയാം. ശാസ്ത്രിയും ധോണിയും ചേര്‍ന്ന് പോയാല്‍ ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാല്‍ തന്ത്രങ്ങളിലും ടീം തെരഞ്ഞെടുപ്പിലും ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് ടീമിനെ ബാധിക്കും. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” ഗവാസ്‌കര്‍ പറഞ്ഞു.

 

Top