ഈ വിജയം ആ 12 കുട്ടികള്‍ക്കും കോച്ചിനും സമര്‍പ്പിക്കുന്നു; പോഗ്ബ

pogba

മോസ്‌കോ: ലോകകപ്പ് സെമി ഫൈനലിലെ വിജയം തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട 12 കുട്ടികള്‍ക്ക് സമര്‍പ്പിച്ച് ഫ്രാന്‍സിന്റെ മധ്യനിര താരം പോള്‍ പോഗ്ബ.

ഇന്നലെയാണ് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ കുട്ടികളെയും രക്ഷിച്ചത്. സെമി ഫൈനല്‍ മത്സരത്തില്‍ ബല്‍ജിയത്തിനോട് ജയിച്ച ശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോഗ്ബ കുട്ടികള്‍ക്ക് ഈ വിജയം സമ്മാനിച്ചത്.

‘ഈ വിജയം ഇന്നത്തെ യഥാര്‍ഥ നായകന്മാര്‍ക്ക് സമര്‍പ്പിക്കുന്നു. നിങ്ങള്‍ ധീരന്മാരാണ്’. പോഗ്ബ പറഞ്ഞു. തായ്‌ലന്‍ഡ് അണ്ടര്‍ ടീം അംഗങ്ങളായ 16 കുട്ടികളെയും കോച്ചിനെയും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണുന്നതിനായി ഫിഫ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

Top