അധികാരത്തിലിരിക്കുമ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല, എന്നാല്‍ ഇനിമുതല്‍ അങ്ങനെയായിരിക്കില്ല: ഇമ്രാന്‍ ഖാന്‍

ലാഹോർ: അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രസ്താവനയുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

അധികാരത്തിലിരിക്കുമ്പോൾ താൻ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും എന്നാൽ ഇനി താൻ കൂടുതൽ അപകടകാരിയാകുമെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.പെഷവാറിൽ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സർക്കാരിന്റെ ഭാഗമായിരിക്കെ ഞാൻ ഒട്ടും അപകടകാരിയായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതൽ അപകടകാരിയാവും,’ ഇമ്രാൻ ഖാൻ പറഞ്ഞു.

Top