‘എആര്‍ റഹ്മാന് വേണ്ടി ഒരു ഗാനം ആലപിക്കണം’; സെലീന ഗോമസ്

selena

ആര്‍ റഹ്മാന്റെ നിര്‍വഹണത്തില്‍ ഗാനം ആലപിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ഗായിക സെലീന ഗോമസ്. പുതിയ ചിത്രം ഹോട്ടല്‍ ട്രാന്‍സില്‍വാനിയ 3യുടെ പ്രൊമോഷന്റെ ഭാഗമായാണ് സെലീന ആവശ്യം ഉന്നയിച്ചത്.

‘ഇന്ത്യയിലെ ഒരുപാട് ഗായകരെ ഞാന്‍ പിന്തുടരാറുണ്ട്. അവരെല്ലാം മികവുറ്റവരാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. എ ആര്‍ റഹ്മാന്റെ വര്‍ക്കുകള്‍ എനിക്കിഷ്ടമാണ്. ഇന്നത്തെ ആഗോള താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ഒരു ഗാനം ആലപിക്കണമെന്ന് ആഗ്രഹമുണ്ട്. അത് ഒരു ബോളിവുഡ് സിനിമയ്ക്കു വേണ്ടിയായാല്‍ മനോഹരമായിരിക്കും’ സെലീന പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങള്‍ക്കു വേണ്ടിയും എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. സ്ലംഡോഗ് മില്യണയര്‍, 127 അവേഴ്‌സ്, മില്യണ്‍ ഡോളര്‍ ആം, പീപ്പിള്‍ ലൈക്ക് അസ് ആന്റ് പെലെ; ബര്‍ത്ത് ഓഫ് എ ലെജന്‍ഡ് എന്നിവയാണ് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രങ്ങള്‍.

Top