I want to come to the state Politics : Kodikkunnil

കൊല്ലം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുമുണ്ടെന്നും വിവിധ ദളിത് സംഘടനകള്‍ തന്നോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭയില്‍ 45 പേരില്‍ ഒരാള്‍ കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ കേരളത്തിലെ തുടര്‍ഭരണം പ്രധാനമാണെന്നും നിയമസഭാ
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

സംവരണ സീറ്റില്‍ മാത്രമല്ല ജനറല്‍ സീറ്റില്‍ മത്സരിക്കാനും താന്‍ തയ്യാറാണ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അടൂരിലുമെല്ലാം മത്സരിക്കണമെന്ന് ആളുകള്‍
പറയുന്നുണ്ട്. കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

1977-ന് ശേഷം കൊട്ടാരക്കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ ആരും മത്സരിച്ചിട്ടില്ല. കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് അടിത്തറ ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ദളിത് നേതാക്കള്‍ കുറവുള്ള സംസ്ഥാനാണ് കേരളമെന്നും കൊടുക്കുന്നില്‍ പറഞ്ഞു.

Top