ഒരു അഭിനേതാവെന്ന നിലയില്‍ ഗീതാഞ്ജലിയുടെ ചില പ്രവര്‍ത്തനങ്ങളെ ഞാന്‍ ചോദ്യം ചെയ്യുമായിരുന്നു; രശ്മിക മന്ദാന

വാങ്കയുടെ ‘അനിമല്‍’ ബോക്‌സ് ഓഫീസില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും സിനിമയിലെ ഉള്ളടക്കത്തെ ചൊല്ലി വിവാദങ്ങളും സജീവമാണ്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് രശ്മിക മന്ദാനയുടെ കഥാപാത്രമായ ഗീതഞ്ജലിയായിരുന്നു. രണ്‍വിജയ് സിങ്ങെന്ന തന്റെ പങ്കാളിയുടെ എല്ലാ ക്രൂരതകളും സഹിച്ച് കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കഥാപാത്രമാണ് ഗീതാഞ്ജലി, അത്തരം കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നായിരുന്നു പ്രക്ഷേകരിലധികവും അഭിപ്രായപ്പെട്ടത്.

‘ഒരു അഭിനേതാവെന്ന നിലയില്‍ ചിലപ്പോള്‍ ഗീതാഞ്ജലിയുടെ ചില പ്രവര്‍ത്തനങ്ങളെ ഞാന്‍ ചോദ്യം ചെയ്യുമായിരുന്നുഎന്റെ സംവിധായകന്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ഇതായിരുന്നു അവരുടെ കഥ. രണ്‍വിജയിയും ഗീതാഞ്ജലിയും, അവരുടെ സ്‌നേഹവും അഭിനിവേശവും, അവരുടെ കുടുംബങ്ങളും അവരുടെ ജീവിതവും, ഇതാണ് അവര്‍. എല്ലാ അക്രമങ്ങളും അസഹനീയമായ വേദനയും നിറഞ്ഞ ഒരു ലോകത്ത് ഗീതാഞ്ജലി സമാധാനത്തോടെയും ശാന്തിയോടെയും ജീവിക്കുന്നു. തന്റെ ഭര്‍ത്താവും മക്കളും സുരക്ഷിതരായിരിക്കാന്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നു,’ നടി വ്യക്തമാക്കി.

‘അവള്‍ അവളുടെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യും. ഗീതാഞ്ജലി എന്റെ ദൃഷ്ടിയില്‍ തികച്ചും സുന്ദരമാണ്, ചില കാര്യങ്ങളില്‍ അവള്‍ ശക്തയായി നിലകൊള്ളുകയും അവരുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മിക്ക സ്ത്രീകളെയും പോലെയാണ്,’ സംവിധായകന്‍ പറഞ്ഞതായി രശ്മിക കുറിച്ചു.

 

Top