ഞാന്‍ നിങ്ങളെ ചൂഷണം ചെയ്തത് ഈ ലോകത്തിന് വേണ്ടി; ഫറാ ഖാന്‍ കിങ് ഖാനോട്

ഷാരൂഖ്- ഫറാ ഖാന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഓം ശാന്തി ഓം പുറത്തിറങ്ങി പത്തു വര്‍ഷം പിന്നിടുമ്പോള്‍ സിനിമയുടെ ചിത്രീകരണ നാളുകളുടെ ഓര്‍മപുതുക്കലുമായി ഫറാഖാന്‍.

ദീപിക പദുക്കോണ്‍ എന്ന നടിയെ സിനിമാ ലോകത്തിന് സംഭാവന ചെയ്തതും, ബോളിവുഡ് കിങ് ഖാന്‍ ആദ്യമായി സിക്‌സ് പായ്ക്ക് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം ഓം ശാന്തി ഓമിലൂടെയായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ സംവിധായക ഫറാ ഖാന്‍ ഈ പത്താം വാര്‍ഷിക വേളയില്‍ ചെയ്ത ട്വീറ്റുകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.

അതിന് ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയും ആ സൗഹൃദങ്ങളുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

നന്ദി ഷാരൂഖ് നിങ്ങളുടെ ഷര്‍ട്ട് ഊരിയതിന്, ലക്ഷങ്ങളെ സന്തോഷിപ്പിച്ചതിന്. ഓം ശാന്തി ഓം ഇറങ്ങി പത്ത് വര്‍ഷം എന്നാണ് ഷാറൂഖിന്റെ സിക്‌സ് പായ്ക്ക് ചിത്രം പങ്കുവച്ച് ഫറ കുറിച്ചത്.

ഇതിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് രസകരം. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ മറ്റാര്‍ക്കു വേണ്ടിയുമല്ല എല്ലാം നിങ്ങള്‍ക്ക് വേണ്ടി മാത്രം. ടോം ക്രൂയിസ് പറഞ്ഞ പോലെ നിങ്ങളാണ് എന്നെ ചൂഷണം ചെയ്തത്. എന്നാണ് ഷാരൂഖിന്റെ മറുപടി.

കിങ് ഖാന്റെ ഈ ട്വീറ്റിന് ഫറ നല്കിയ മറുപടി ഞാന്‍ നിങ്ങളെ ചൂഷണം ചെയ്തത് ഈ ലോകത്തിന് വേണ്ടിയാണ് ഷാ. അക്കാര്യത്തില്‍ ഞാന്‍ നിസ്വാര്‍ത്ഥയാണെന്നാണ്‌.

Top