1000 കോടിയുടെ ഭൂമി ഇടപാടും നികുതി വെട്ടിപ്പും ; ലാലുവിന്റെ വസതിയില്‍ റെയ്ഡ്

lalu-prasad-yadav

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനു പങ്കുള്ള ബിനാമി ഭൂമി ഇടപാടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലും ഗുഡ്ഗാവിലും 22 സ്ഥലങ്ങളില്‍ ആദയാവകുപ്പ് പരിശോധന നടത്തി.

1000 കോടി രൂപയുടെ ഭൂമി ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആദായ നികുതി വകുപ്പിലെ 100 ഉദ്യോഗസ്ഥരും പൊലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

ദല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ ചില ബിസിനസുകാരുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

Top