‘എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല’: നമിത പ്രമോദ്

യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഫെമിനിസത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്. എല്ലാ കാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക’-  നമിത വ്യക്തമാക്കി.

അതേസമയം കാളിദാസും നമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ , ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബൌ ബൌ, പ്രൊഫസര്‍ ഡിങ്കന്‍, ജയസൂര്യക്കൊപ്പമുള്ള ചിത്രം എന്നിവയാണ് നമിതയുടെ പുതിയ സിനിമകള്‍. രഞ്ജിത് സംവിധാനം ചെയ്യുന്ന മാധവിയിലും നമിത അഭിനയിക്കുന്നുണ്ട്.

 

Top