മുംബൈ: ഇന്ത്യക്കാരനായതില്‍ അഭിമാനമേ ഉള്ളുവെന്നും എന്നാല്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നും ബോളിവുഡ് സ്റ്റാര്‍ ആമിര്‍ ഖാന്‍. ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ തനിയ്‌ക്കോ ഭാര്യ കിരണ്‍ റാവുവിനോ ഉദ്ദേശമില്ലെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.
അഭിമുഖത്തില്‍ രാജ്യത്ത് വളര്‍ന്നിരിയ്ക്കുന്ന ഭീതിദമായ അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ രാം നാഥ് ഗോയങ്ക മാദ്ധ്യമ പുരസ്‌കാര ചടങ്ങിനിടെ നടന്ന അഭിമുഖത്തില്‍ സംസാരിയ്ക്കവേ ഇന്ത്യയില്‍ അസഹിഷ്ണുത ഭീതിദമായിരിയ്ക്കുകയാണെന്നും ഒരു ഘട്ടത്തില്‍ രാജ്യം വിടുന്ന കാര്യം പോലും ഭാര്യ തന്നോട് ആലോചിച്ചെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
ആമിറിന്റെ പ്രസ്താവന ഏറെ വാദ പ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരുന്നു. രാഷ്ട്രീയ രംഗത്തെയും ചലച്ചിത്ര രംഗത്തേയും പ്രമുഖര്‍ ആമിറിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തുകയും ചെയ്തു.