അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയവര്‍ക്ക് സല്യൂട്ട്:മോദി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ എതിര്‍ത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയവര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ലെന്നും മോദി പറഞ്ഞു.

‘കൃത്യം 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയ എല്ലാവരേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ല.’ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കുന്ന മന്‍കി ബാത്തിന്റെ പഴയ ക്ലിപ്പും പ്രധാനമന്ത്രി ടീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

1975 ജൂണ്‍ 25ന് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ 45ാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷായും നേരത്തെ രംഗത്ത് വന്നിരുന്നു.കോണ്‍ഗ്രസ് വാക്താവായിരുന്ന സഞ്ജയ് ഝായെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമര്‍ശനം.

’45 വര്‍ഷം മുമ്പുള്ള ഈ ദിവസം, ഒരു കുടുംബത്തിന് അധികാരത്തോടുള്ള അത്യാഗ്രഹം അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചുവെന്ന് ഷാ ട്വിറ്ററില്‍ കുറിച്ചത്.

Top