ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു ; അകാലത്തില്‍ വിട്ടുപോയ മകള്‍ക്ക് പിറന്നാളാശംസിച്ച് ചിത്ര

ലയാളികളുടെ പ്രിയ ഗായികയാണ് കെ.എസ്. ചിത്ര. മലയാളികള്‍ എന്നെന്നും സൂക്ഷിക്കുന്ന ഒരുപിടി ഗാനങ്ങള്‍. ഇന്നും ഗാനങ്ങള്‍ ആലപിച്ചുകൊണ്ടേയിരിക്കുന്ന ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു മകള്‍ നന്ദനയുടെ അകാലത്തിലുള്ള മരണം. നന്ദനയുടെ പിറന്നാള്‍ ദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്ര കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

‘എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താന്‍ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു’ . എന്നാണ് ചിത്ര കുറിച്ചത്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രയ്ക്കും വിജയശങ്കറിനും നന്ദന ജനിക്കുന്നത്. ഡൗണ്‍ സിന്‍ഡ്രോമോടുകൂടിയായിരുന്നു കുട്ടിയുടെ ജനനം. 2011 ഏപ്രിലില്‍ ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. മരിക്കുമ്പോള്‍ എട്ടുവയസായിരുന്നു നന്ദനയ്ക്ക് പ്രായം.

Top