ഷേക്ക് ഹാൻഡ് നൽകുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു;വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച്…

താൻ ഏറെ ആരാധിച്ചിരുന്ന പ്രിയ നായകന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് കാൽ പന്തുകളിയിലൂടെ മലയാളികളുടെ അഭിമാനതാരമായ ഐ എം വിജയൻ. ഒരു അഭിമുഖത്തിലാണ് ഇളയദളപതിയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം വിജയൻ പങ്കുവെച്ചത്.ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗില്‍ എന്ന ചിത്രത്തിലാണ് ഐ.എം വിജയനും വിജയിയും ഒന്നിച്ചത്.

‘സാർ’ എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവൻ ആരാധകരുള്ള ഒരാൾ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും വിജയൻ പറഞ്ഞു. അദ്ദേഹത്തിന് ഷേക്ക് ഹാൻഡ് നൽകുമ്പോൾ തനിക്ക് കൈവിറയ്ക്കുന്നുണ്ടായിരുന്നു.

ഇടവേളകളിൽ വിജയ് തന്നോട് ഫുട്ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സെറ്റിലെ ഒഴിവുസമയങ്ങളിൽ സിസർകട്ടിനെകുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെ കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു എന്നും വിജയൻ വളരെ ആവേശത്തോടെ പറഞ്ഞു.

ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചിന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്.ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്.ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ആനന്ദരാജ്, യോഗി ബാബു, കതിർ, ഡാനിയേൽ ബാലാജി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തും.

Top