കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ച് ഐ എം വിജയന്‍

കൊച്ചി: ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മുൻ നായകനും ഇതിഹാസ താരവുമായ ഐ എം വിജയൻ. എല്ലാവരും ‘അപ്‍‍നാ, അപ്‍‍നാ’ ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി ഇറങ്ങാൻ മികച്ച കളിക്കാർ ബ്ലാസ്റ്റേഴ്സിന് ഇല്ലെന്നും ഐ എം വിജയൻ കൊച്ചിയിൽ പറഞ്ഞു. ഇന്നലെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരത്തോടെ സീസണിൽ മഞ്ഞപ്പടയ്‌ക്ക് നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയായിരുന്നു ഫലം.

Top