I like malayalam movies says Priya ghor

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ മുംബയ് മോഡല്‍ പ്രിയല്‍ ഗോര്‍ സന്തോഷത്തിലാണ്. സിനിമയ്ക്ക് ലഭിച്ച ജനപ്രീതിയാണ് അതിന് കാരണം. ഒപ്പം താന്‍ അവതരിപ്പിച്ച നാദിറ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതും പ്രിയലിന് ഇരട്ടി സന്തോഷം നല്‍കുന്നു. താന്‍ മലയാളം സിനിമകള്‍ ഇഷ്ടപ്പെടുന്നുവെന്നും ഇനിയും അവസരം കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും പ്രിയ പറഞ്ഞു.

അഭിനേതാക്കള്‍ക്ക് അഭിനയ സാദ്ധ്യത നല്‍കുന്ന വേഷങ്ങള്‍ മലയാളത്തിലുണ്ട്. ശക്തമായ കഥയും മലയാള സിനിമകളുടെ പ്രത്യേകതയാണ് പ്രിയല്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്‌പോള്‍ മലയാളത്തിലെ ഒരു വാക്കു പോലും അറിയില്ലായിരുന്നു. എന്നാല്‍ അനാര്‍ക്കലിയുടെ ഷൂട്ടിംഗ് അവസാനിച്ചതോടെ മലയാളം തനിക്ക് കുറച്ചൊക്കെ മനസിലാവാന്‍ തുടങ്ങിയെന്നും പ്രിയല്‍ പറഞ്ഞു. ഇനിയും മലയാളം സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഈ യുവനടി കൂട്ടിച്ചേര്‍ത്തു.

Top