ഐലീഗില്‍ ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി ഗോകുലം എഫ്.സി

ലീഗില്‍ ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയിക്കാതിരുന്ന ഗോകുലം നിലവില്‍ എട്ടാം സ്ഥാനത്താണ്. വീണ്ടും നേട്ടത്തിന്റെ വഴിയെ തിരിച്ചുവരാനാണ് ഗോകുലത്തിന്റെ പുറപ്പാട്.

ഇന്ത്യന്‍ ആരോസ് ഈ സീസണില്‍ ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. സീസണില്‍ പത്താം സ്ഥാനത്താണ് ആരോസ്. ഇന്നത്തെ കളിയില്‍ ജയം കണ്ട് ആദ്യനാലില്‍ മടങ്ങിയെത്തലാണ് പരിശീലകന്‍ ബിനോ ജോര്‍ജിന്റെ ലക്ഷ്യം. ഈ മത്സരമടക്കം ഇനി വരാന്‍ പോകുന്ന ഏഴു മത്സരവും ഗോകുലത്തിന് എവേ മത്സരമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

ഒഡീഷയിലാണ് മത്സരം നടക്കുന്നത്. ആന്റോണിയോ ജര്‍മന്‍ പോയതോടെ ടീമിലൊരു സ്‌ട്രൈക്കര്‍ ഇല്ലാതായത് മുന്നേറ്റത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കലാണ് ഗോകുലത്തിന്റെ ലക്ഷ്യം. ജര്‍മന് പകരം എത്തിയ സന്റെ ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍. ഇന്ന് യുവതാരം ബിജേഷ് ഗോകുലത്തിനായി അരങ്ങേറ്റം നടത്തിയേക്കും.

Top