ഐലീഗ്; കിരീട പോരാട്ടത്തിന്റെ കലാശക്കൊട്ട്, ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റിയും ഇന്ന് ഏറ്റുമുട്ടും

ലീഗ് കിരീട പോരാട്ടത്തിന്റെ കലാശക്കൊട്ട് ഇന്ന്. കിരീട പ്രതീക്ഷയില്‍ ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റിയും ഇന്ന് ഏറ്റുമുട്ടും. വെറും ഒരു പോയിന്റെ വ്യത്യാസമാണ് ഇരു ടീമുകളും തമ്മിലുള്ളത്. ഒന്നാമതുള്ള ചെന്നൈ സിറ്റിക്ക് 40 പോയന്റാണ് ഉള്ളത്. രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 39 പോയന്റും.

ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കോയമ്പത്തൂരുല്‍ വെച്ച് മിനേര്‍വ പഞ്ചാബിനെ ചെന്നൈ സിറ്റി നേരിടും. കോഴിക്കോട് വെച്ച് ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരള എഫ് സിയെയും നേരിടും. ഇന്ന് വിജയിക്കുകയാണെങ്കില്‍ മാത്രമെ ഈസ്റ്റ് ബംഗാളിന് കിരീടത്തില്‍ സാധ്യത ഉറപ്പിക്കാനാവൂ. ഈസ്റ്റ് ബംഗാള്‍ വിജയിച്ചാല്‍ മാത്രം പോര ഒപ്പം ചെന്നൈ വിജയിക്കാതിരിക്കുകയും വേണം.ഈസ്റ്റ് ബംഗാളിന്റെ പരാജയവും വിജയവും ചെന്നൈ സിറ്റിയെ മിനേര്‍വയോട് തോറ്റാല്‍ വരെ ചാമ്പ്യന്മാരാക്കും.

ചെന്നൈ സിറ്റി പരാജയപ്പെടുകയും ഈസ്റ്റ് ബംഗാള്‍ സമനില ആവുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും 40 പോയന്റ് ആണ് ആവുക. അങ്ങനെ വന്നാല്‍ ഹെഡ് ടു ഹെഡിന്റെ മികവില്‍ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും. ഇന്ന് രണ്ട് മത്സരങ്ങളും ഒരേ സമയത്താകും കിക്കോഫ്. വൈകിട്ട് 5ന് നടക്കുന്ന മത്സരങ്ങള്‍ തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ടെലിക്കാസ്റ്റും ചെയ്യുന്നുണ്ട്. ഗോകുലത്തെ നേരിടുന്ന ഈസ്റ്റ് ബംഗാള്‍ നിരയില്‍ വിലക്ക് കാരണം ജോബി ജസ്റ്റിന്‍ ഇല്ലാ എന്നതു അവര്‍ക്ക് വലിയ തിരിച്ചടിയാകും. മറുവശത്ത് മിനേര്‍വയെ നേരിടുന്ന ചെന്നൈ സിറ്റിയില്‍ അവരുടെ സൂപ്പര്‍ താരം നെസ്റ്ററുമില്ല.

Top