ഐ ലീഗ്; ചര്‍ച്ചില്‍ ബ്രദേഴ്സിനെ മുട്ടുകുത്തിച്ച് ട്രാവു എഫ്സിക്ക് ജയം, റിയല്‍ കാശ്മീറിനും ജയം

ഇംഫാല്‍: ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ട്രാവു എഫ്സി. 77ാം മിനുട്ടില്‍ ഉച്ചി ഒഗൂച്ചിയാണ് ട്രാവു എഫ്സിയ്ക്ക് വേണ്ടി ഗോള്‍ സമ്മാനിച്ചത്.

ട്രാവു തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് ഈ ജയം സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ 20 പോയിന്റുള്ള ചര്‍ച്ചില്‍ നാലാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ ട്രാവു എട്ടാം സ്ഥാനത്തുമാണുള്ളത്.

മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് റിയല്‍ കാശ്മീര്‍ തോല്‍പ്പിച്ചു. മത്സരത്തിന്റെ 42ാം മിനുട്ടിലാണ് റിയല്‍ കാശ്മീര്‍ ഗോള്‍ നേടിയത്. ഡാനിഷ് ഫറൂഖ് ഭട്ടാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

കാശ്മീര്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. നെറോക്ക 15 പോയിന്റുമായി 10-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. 35 പോയിന്റുള്ള മോഹന്‍ ബഗാന്‍ ആണ് ഒന്നാമത് ഉള്ളത്.

Top